ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. സമനിലയിലും ഒന്നോ രണ്ടോ സീറ്റിന്റെ ഭൂരിപക്ഷത്തിലും ലീഡ് നില മാറി മറിയുകയാണ്. മധ്യപ്രദേശില്‍ നിര്‍ണായകമാവുക ചെറുകക്ഷികളുടെ നിലപാടായിരിക്കും എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിൽ 116 എന്ന മാന്ത്രിക സംഖ്യ കടക്കാന്‍ കഠിന പ്രയത്നത്തിലാണ് കക്ഷികൾ . ഇതിനിടെ ജയിച്ച സ്ഥാനാർത്ഥികളെ മായാവതി ഡൽഹിക്ക് വിളിച്ചു വരുത്തി.
കോണ്‍ഗ്രസും ബിജെപിയും ഒരു പോലെ ചെറു കക്ഷികളുടെ പിന്തുണ ഉറപ്പിക്കാനുളള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതൃത്വം പിന്തുണ തേടി മായാവതിയെ ബന്ധപ്പെട്ട് കഴിഞ്ഞു. അതേസമയം ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നേരിട്ട് തന്നെ മായാവതിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ബിഎസ്പി തെരഞ്ഞെടുപ്പ് ഫലം വന്നു തുടങ്ങിയ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യോഗത്തിന് ശേഷമേ പ്രഖ്യാപിക്കൂ. ബിഎസ്പിയുമായി സഖ്യമുണ്ടാക്കിയ ശേഷം തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നുവെങ്കില്‍ ഇതിനകം തന്നെ കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നുവെന്നതിനാൽ തന്നെ മായാവതിയോടു അവർക്ക് നീരസമുണ്ട്. സംസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments