ശ്രീനഗർ: കത്വയിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയുടെ മുൻ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് താമസിക്കാൻ വാടക വീട് പോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. കത്വ കേസിൽ നിന്ന് പെൺകുട്ടിയുടെ കുടുംബം ദീപിക സിംഗ് രജാവത്തിനെ മാറ്റിയിരുന്നു. അധികം വൈകാതെ താമസിച്ചിരുന്ന സർക്കാർ ക്വാർട്ടേഴ്സ് ഒഴിയണമെന്ന നിർദ്ദേശവുമെത്തി.
കത്വ കേസ്ഏറ്റെടുത്തതോടെ ദീപികയ്ക്ക് നിരവധി ഭീഷണികൾ ഉണ്ടായിരുന്നു. വധഭീഷണി വരെ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് കാശ്മീർ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി സർക്കാർ ക്വാർട്ടേഴ്സിൽ താമസിക്കാൻ അനുമതി നൽകിയത്. എന്നാൽ മുഫ്തി ഗവൺമെന്റ് അധികാരമൊഴിഞ്ഞതോടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞു കൊടുക്കാനുള്ള നിർദ്ദേശവുമെത്തി. ദീപിക സിംഗിന്റെ അവസ്ഥ വെളിപ്പെടുത്തി മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തിരുന്നു. യിരുന്നത്.
Post Your Comments