തിരുവനന്തപുരം: ബിജെപി നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പ്രവര്‍ത്തകരെ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി തിരുവനന്തപുരം ജില്ലയിൽ ഇന്ന് ഹർത്താൽ നടത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹർത്താലിനെ തുടർന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്.
തിരുവനന്തപുരം ജില്ലയില്‍ നടക്കേണ്ട പത്താം ക്ലാസ് വരെയുള്ള അര്‍ധവാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു. മറ്റ് ജില്ലകളില്‍ മാറ്റമില്ലാതെ നടക്കും. ഇന്ന് നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം പാദവാര്‍ഷിക പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി വെച്ചിട്ടുണ്ട്.
സാങ്കേതിക സര്‍വകലാശാലയുടെ നാളത്തെ എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ജെ. ശ്രീകുമാര്‍ അറിയിച്ചു. അതേസമയം കേരള സര്‍വകലാശാല നാളെ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വകലാശാല പിആര്‍ഒ ഡോ. അജിത എസ് അറിയിച്ചു.
Post Your Comments