മധ്യപ്രദേശ്: ണധ്യപ്രദേശില് കോണ്ഡഗ്രസ് അധികാരത്തിലേയ്ക്കെന്ന് സൂചന. കേവല ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്ഡറെ അധികാര കയറ്റമുണ്ടാകുക. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ 118 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഇവി
ടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മറ്റു സംസ്ഥാനങ്ങളിലെ ഭരണം നഷ്ടപ്പെട്ടാലും മധ്യപ്രദേശില്‍ ഭരണ തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ 118 സീറ്റുകളില്ഡ കോണ്‍ഗ്രസ് മുന്നേറ്റം നടത്തുമ്പോള്‍ 98 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്.
അതേസമയം മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ തന്നെ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ അധികാരമേന്ക്കാന് കഴിയുമെന്നു തന്നെയാണ് ഇതുവരെയുള്ള ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചാല്‍ ബിജെപിക്കെതിരെ അട്ടിമറി വിജയം തന്നെയാണ് പാര്‍ട്ടി നേടുക.
230 സീറ്റുകളിലേയ്ക്കാണ് മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. ഇവിടെ കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.
Post Your Comments