Latest NewsInternational

ഹവേ മേധാവിയുടെ മകളുടെ അറസ്റ്റ്: കാനഡയ്ക്ക് മുന്നറിയിപ്പുമായി ചൈന

ബെയ്ജിങ്: കാനഡയ്ക്ക് മുന്നറിയിപ്പുമായ ചൈന രംഗത്ത്. ടെക്നോളജി സ്ഥാപനമായ ഹവേയുടെ ഉപമേധാവിയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മെങ് വാന്‍ഷോവിനെ വിട്ടുതന്നില്ലെങ്കില്‍ കാനഡ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ചൈന .

ചൈനയുടെ വിദേശകാര്യ സഹമന്ത്രി ലെ യുചെങ് അമേരിക്കന്‍, കനേഡിയന്‍ അംബാസഡര്‍മാരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും വാന്‍ഷോവിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വാന്‍ഷോവിന്റെ അറസ്റ്റ് തീര്‍ത്തും നീചമാണെന്ന് മന്ത്രാലയം പ്രതികരിച്ചു.

ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധ നിബന്ധനകള്‍ ലംഘിച്ചു എന്ന് ആരോപിച്ചാണ് ഹവേയുടെ സ്ഥാപകന്റെ മകള്‍ കൂടിയായ മെങ് വാന്‍ഷോവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച കാനഡയിലെ വാന്‍കൂവറില്‍ വെച്ച് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു .
വാന്‍ഷോവിനെ അമേരിക്കയ്ക്ക് കൈമാറാനൊരുങ്ങുകയാണ് കാനഡ. 30 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കുറ്റമാണ് വാഷോവിന് മേല്‍ ചുമത്തിയിട്ടുള്ളതെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button