Latest NewsIndia

നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളിലെ ലീഡ് നില ഇങ്ങനെ

മൂന്നു സംസ്ഥാനങ്ങളില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കിയിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്. അതേസമയം ബിജെപി വലിയ ആധിപത്യം ഉണ്ടായിരുന്ന ഛത്തീസ്ഗഢിലും, മധ്യപ്രദേശിലും കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച ഛത്തീസ്ഗഢിലെ ഭരണം തിരിച്ചു പിടിക്കാന്‍ ബിജെപിക്ക് കഴിയാത്തത് ഫലങ്ങള്‍ പുറത്തു വന്നതോടെ കനത്ത ആഘാതമായി. 90 സീറ്റുകളുള്ള ഛത്തീസ്ഗഢില്‍ കോണ്‍ഗസ് 60 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തിയപ്പോള്‍ 21 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ലീഡ് കിട്ടിയത്.

അതേസമയം 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് ഫലം ഇപ്പോള്‍ ചാഞ്ചാട്ടത്തിലാണ്. ഇടയ്ക്ക് ബിജെപിയും കോണ്‍ഗ്രസും ഏകപക്ഷീയമായ വിജയം മുന്‍നിര്‍ത്തി 115 സീറ്റുകളില്‍ എത്തിയിരുന്നെങ്കിലും പിന്നീട് സമനിലയില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് 111 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. അതേസമയം ബിജെപിക്ക് 108 സീറ്റുകളിലേ ലീഡ് നില ഉയര്‍ത്താന് സാധിച്ചുള്ളൂ. അതേസമയം മധ്യപ്രദേശിലെ വിധി എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന് അവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

അതേസമയം 199 സീറ്റുകളുള്ള രാജസ്ഥാനില്‍ 90 സീറ്റുകകളോടെ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. എന്നാല്‍ ബിജെപി 80 സീറ്റുകളിലാണ് മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാക്കുമെ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. 20 സീറ്റുകളില്‍ മറ്റുള്ള പാര്‍ട്ടികള്‍ മുന്നിട്ടു നില്‍ക്കുന്നതിനാല്‍ ഈ പാര്‍ട്ടികള്‍ ആരെ പിന്തുണയ്ക്കുമെന്ന് അവസാനമേ അറിയാന്‍ സാധിക്കൂ.
രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് ഭരണം തിരിച്ചു പിടിക്കുമെന്നും തന്നെയാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ബിഎസ്പിക്ക് 3 സീറ്റുകളിലാണ് രാജസ്ഥാനില്‍ മുന്നേറ്റമുള്ളത്.

തെലുങ്കാനയില്‍ ടിആര്‍എസ് കോണ്‍ഗ്രസിനെതിരെ ഗംഭീര മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഏകപക്ഷീയമായി തന്നെ ടിആര്‍എസിന് തെലുങ്കാനയില്‍ ഭരണം കിട്ടും. 119 സീറ്റുകളില്‍ 86 സീറ്റിലും ടിആര്‍എസിനാണ് തെലുങ്കാനയില്‍ മുന്നേറ്റം. അതേസമയം കോണ്‍ഗ്രസിന് 21ഉം, പഡിപിക്ക് 2, മറ്റുള്ളവയ്ക്ക് 10 എന്നിങ്ങനെയാണ് ലീഡ്‌നില.

അതേസമയം പത്ത് വര്‍ഷം മിസോറാം ഭരിച്ച കോണ്‍ഗ്രസിന്റെ ഇവിടെ ഭരണം തിരിച്ചു പിടിക്കാനായില്ല. തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തോല്‍വിയാണ് കോണ്‍ഗ്രസിന് ഇവിടെയുണ്ടായത്. ആറു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡുള്ളത്. അതേസമയം മിസോ നാഷണല്‍ ഫ്രണ്ടാണ് 24 സീറ്റുകളില്‍ ഇവിടെ മുന്നേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button