ന്യൂഡല്‍ഹി : പൊതു പ്രവര്‍ത്തന രംഗത്തുളളവര്‍ ഉള്‍പ്പെട്ടുളള അഴിമതികേസുകള്‍ അന്വേഷിക്കുന്നതിനായി മുന്‍കൂട്ടി സര്‍ക്കാരില്‍ നിന്ന് അനുമതി തേടണമെന്നുളള നിയമ ഭേദഗതിക്കെതിരെ വിഎസ് അച്യുതാനന്ദന്‍ സുപ്രീം കോടതിയെ സമീപിച്ചു. പ്രശാന്ത് ഭൂഷണ്‍ന്‍റെ സന്നദ്ധ സംഘടനയായ കോമണ്‍കോസ് ഈ നിയമ ഭേദഗതിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് വി എസ് അച്യുതാനന്ദന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
അഴിമതി നിരോധന നിയമത്തിലെ ഭേദഗതി ചെയ്ത പതിനേഴാം വകുപ്പിനെതിരെയാണ് ഹര്‍ജി. ബാര്‍കോഴക്കേസില്‍ തുടരന്വേഷണം സാധ്യമാകണമെങ്കില്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്ന വിജിലന്‍സ് കോടതി ഉത്തവിറക്കിയതിനെ തുടര്‍ന്നാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments