ന്യൂഡൽഹി : കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ മന്ത്രിസ്ഥാനം രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവായ കുശ്വ മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു. നാളെ പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർക്കുന്ന എൻഡിഎ സഖ്യകക്ഷികളുടെ യോഗത്തിൽ ബിഹാറിൽ നിന്നുള്ള ആർഎൽഎസ്പി പങ്കെടുക്കില്ല. എൻഡിഎ സഖ്യം ആർഎൽഎസ്പി ഉപേക്ഷിച്ചു.
2019 ലോക് സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വീതം വയ്ക്കലിൽ അതൃപ്തിയുമായാണ് കുശ്വ മുന്നണി വിടുന്നത്. നിതീഷ് കുമാറിന് ബിഹാറിൽ എൻഡിഎ നൽകുന്ന പ്രാധാന്യം മുന്നണിയിലെ കക്ഷിയായിട്ട് പോലും ആർഎൽഎസ്‍പിയ്ക്ക് കിട്ടാത്തതിൽ കുശ്വയ്ക്ക് കടുത്ത അമർഷമുണ്ട്. ഈ സാഹചര്യത്തിലാണ് കയ്യിലുള്ള കേന്ദ്രമന്ത്രിസ്ഥാനം വരെ വലിച്ചെറിഞ്ഞ് ഉപേന്ദ്ര കുശ്വ ഇറങ്ങിപ്പോകുന്നത്.
Post Your Comments