പ്രമുഖ കാർ കമ്പനിയായ ജനറല്‍ മോട്ടോഴ്‌സ് വടക്കേ അമേരിക്കയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് നിർമാണ പ്ലാന്റുകള്‍ വാങ്ങാന്‍ താൽപര്യം പ്രകടിപ്പിച്ച് ആഗോള ഇലക്‌ട്രിക് കാര്‍ കമ്ബനിയായ ടെസ്‌ലയുടെ സ്ഥാപകൻ എലോണ്‍ മസ്‌ക്. സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .
ടെസ്‌ല, വാഹനങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ. ജനറല്‍ മോട്ടോഴ്‌സ് പ്രവര്‍ത്തനം അസാനിപ്പിച്ച പ്ലാന്റുകള്‍ വില്‍ക്കുകയാണെങ്കില്‍ വാങ്ങാന്‍ തയ്യാറാണെന്നും വടക്കേ അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സിന്റെ ഫാക്ടറികൾ കമ്ബനിക്ക് നേട്ടമാണെന്നും എലോണ്‍ മസ്‌ക് പറഞ്ഞു. 2010ൽ കാലിഫോര്‍ണിയയിലുണ്ടായിരുന്ന ജനറല്‍ മോട്ടോഴ്സിന്റെയും ടൊയോട്ടയുടെയും പ്ലാന്റുകള്‍ ടെസ്‌ല ഏറ്റെടുത്തിരുന്നു.
Post Your Comments