തിരുവനന്തപുരം: ഊര്‍ജ്ജതന്ത്രത്തില്‍ ഗവേഷണങ്ങള്‍ നടത്തി ശാസ്ത്രജ്ഞനായി ഇന്ത്യക്കുവേണ്ടി നൊബേല്‍ സമ്മാനം നേടണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം നേടി എടുത്തത് ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്‌കാര്‍ ആണെന്നും റസൂല്‍ പൂക്കൂട്ടി. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറം പരിപാടിയില്‍ പങ്കെടുക്കവേയാണ് അദ്ദേഹം മനസ് തുറന്നത്. ഊര്‍ജ്ജതന്ത്രജ്ഞന്‍ ആയി സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ ഗവേഷണം നടത്തി നൊബേല്‍ പുരസ്‌കാരം നേടണമെന്നായിരുന്നു ചെറുപ്പകാലം മുതല്‍ ഉണ്ടായിരുന്ന ആഗ്രഹം. പക്ഷെ നൊബേല്‍ പുരസ്‌കാരത്തിന് പകരം കാലങ്ങള്‍ക്കിപ്പുറം നേടിയത് ഓസ്‌കാര്‍ ആണ് എന്നും അദ്ദേഹം പറഞ്ഞു.
ശബ്ദങ്ങള്‍ ക്ഷമയോടെ വളരെ കൃത്യമായി നിരീക്ഷിക്കാനുള്ള കഴിവാണ് ഒരാളെ മികച്ച ശബ്ദമിശ്രകനാക്കുന്നത്. ഇപ്പോള്‍ ഉള്ള ഡിജിറ്റല്‍ ടെക്നോളജി സിനിമയിലെ ശബ്ദമിശ്രണത്തെ വളരെ ലളിതമാക്കി. ഒരേ സമയം രണ്ടായിരത്തോളം ശബ്ദങ്ങളെ എഡിറ്റിംഗ് സ്‌ക്രീനില്‍ കണ്ടുകൊണ്ടാണ് ഇപ്പോള്‍ ശബ്ദമിശ്രണം നടത്തുന്നത് എന്നും അതിനാലാണ് വളരെ സൂക്ഷ്മമായ ശബ്ദങ്ങളെ വരെയും അതിന്റെ സൗന്ദര്യം നഷ്ടപ്പെടാതെ കൃത്യതയോടെ തീയേറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കാന്‍ കഴിയുന്നതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി.
Post Your Comments