KeralaLatest News

നിസാന്‍ മോട്ടോഴ്സിന്‍റെ സൈബര്‍ സുരക്ഷയുടെ മേല്‍നോട്ടം ഇനിമുതല്‍ തലസ്ഥാനത്ത് നിന്ന്

തിരുവനന്തപുരം : പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോഴ്സിന്‍റെ സൈബര്‍ സുരക്ഷയുടെ മേല്‍നോട്ടം ഇനി മുതല്‍ തിരുവനന്തപുരത്ത് നിന്ന് നിര്‍വഹിക്കും. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച നിസാന്‍ ഡിജിറ്റല്‍ ഹബ്ബിലൂടെയാകും നിസാന്‍ മോട്ടോഴ്സിന്‍റെ എല്ലാ ശൃംഖലകളുടെയും സൈബര്‍ സുരക്ഷ നിയന്ത്രണം നടപ്പാക്കുക.

ഡ്രൈവര്‍ രഹിത കാറുകള്‍, ഡേറ്റാ സെന്‍റര്‍, സെര്‍വറുകള്‍ തുടങ്ങിയ നിസാന്‍റെ ഓപ്പറേഷന്‍സില്‍ നിര്‍ണായക കേന്ദ്രമാണ് തിരുവനന്തപുരത്ത് ഒരുങ്ങിയിരിക്കുന്നത്. ലോകത്താകെയുളള നിസാന്‍ ഡിജിറ്റല്‍ വിഭാഗത്തിലെ ജീവനക്കാരുടെ 50 ശതമാനവും ടെക്നോപാര്‍ക്കിലെ ക്യാമ്പസ് കേന്ദ്രീകരിച്ചാകും പ്രവര്‍ത്തിക്കുക. നിസാന്‍റെ പങ്കാളിയായ ടെക് മഹീന്ദ്രയുടെ 100 ജീവനക്കാര്‍ നിസാന് വേണ്ടി തലസ്ഥാനത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ട്.

ഭാവിയില്‍ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് മാതൃകയില്‍ ഇ-കൊമേഴ്സിലൂടെ വാഹനങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന സംവിധാനവുമായി ബന്ധപ്പെട്ടുളള ഗവേഷണങ്ങളുമായി നിസാന്‍ മോട്ടോഴ്സ് മുന്നോട്ട് പോകുകയാണ്. ഡീപ് ലേണിങ്, മെഷീന്‍ ലേണിങ്, റോബോട്ടിക്സ്, ന്യൂറല്‍ നെറ്റ്‍വര്‍ക്ക്, ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സൈബര്‍നെറ്റിക്സ് എന്നീ വിഭാഗങ്ങളിലായി തരംതിരിച്ചാണ് പ്രവർത്തനം നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button