കുവൈത്ത് സിറ്റി: പാസ് പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ 2 പേരുടെ റഫറന്‍സ് കൂടി ആക്കൂട്ടത്തില്‍ അപേക്ഷയോടൊപ്പം ചേര്‍ക്കണമെന്ന് ഇന്ത്യന്‍ എംബസി. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ സിവില്‍ ഐഡി പകര്‍പ്പ്, ടെലിഫോണ്‍ നമ്പര്‍ എന്നിവ അപേക്ഷയോടൊപ്പം ഉളളടക്കം ചെയ്യണമെന്നാണ് കുവൈത്തിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ പൊതജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നല്‍കിയിട്ടുമില്ലാത്തതായി റിപ്പോര്‍ട്ടുകള്‍. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിംഗ്‌സ് ഏജന്‍സിക്ക് അയച്ച സര്‍ക്കുലറിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനോ നിലവിലുള്ളത് പുതുക്കുന്നതിനുമായി അപേക്ഷകളില്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടുപേരുടെ പേര്, മേല്‍വിലാസം എന്നിവക്കൊപ്പം സിവില്‍ ഐഡി പകര്‍പ്പ്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും വെക്കണമെന്നാണ് നിര്‍ദേശം. ഇക്കാര്യം അറിയാതെ സേവനകേന്ദ്രത്തിലെത്തിയ നിരവധി പേര്‍ക്ക് മടങ്ങേണ്ടിവന്നതായും റിപ്പോര്‍ട്ടുണ്ട്.. നിര്‍ദിഷ്ട പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറത്തില്‍ 19ാം നമ്ബര്‍ കോളത്തിലാണ് പേരും മേല്‍വിലാസവും ചേര്‍ക്കേണ്ടത്.
Post Your Comments