കൊല്ലം: അബുദാബിയില്‍ തിരയില്‍പ്പെട്ട മക്കളെ വളരെ ശ്രമപ്പെട്ട് കരയിലെത്തിച്ചശേഷം യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊട്ടാരക്കര സ്വദേശിയായ ദിലീപ് കുമാറിനാണ് ദാരുണാന്ത്യം. അല്‍ റാഹ ബീച്ചില്‍ വെള്ളിയാഴ്ച രാവിലെ ഭാര്യ ലക്ഷ്മിയും അവരുടെ മാതാവും നോക്കിനില്‍ക്കെയായിരുന്നു സംഭവം.
ദിലീപ്കുമാറും മകള്‍ ദേവികയും മകന് ആര്യനും നീന്തുന്നതിനിടയിലാണ് കുട്ടികള്‍ തിരയില്‍പ്പെട്ടത്. ഏറെനേരം പരിശ്രമിച്ച് കുട്ടികളെ ഉയര്‍ത്തിപ്പിടിച്ച് തീരത്ത് എത്തിച്ചശേഷം ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു. കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്പിള്ളയുടെ മകനാണ് മുപ്പത്തിയെട്ടു കാരനായ എസ്.ആര്. ദിലീപ്കുമാര്.
Post Your Comments