Latest NewsKeralaIndia

ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതെന്ന് കുരീപ്പുഴ ശ്രീകുമാർ

ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ കയറുമെന്ന കാര്യത്തില്‍ സംശയമില്ല

കോഴിക്കോട്: ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പക്ഷേ അവിടെ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നൊന്നും അറിയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അയ്യപ്പഭക്തരെ പ്രകോപിപ്പിക്കുന്ന പ്രതികരണം. ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതാണ് നല്ലതെന്ന പ്രസ്താവനയുമായി കവി കുരിപ്പുഴ ശ്രീകുമാര്‍.

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യുക്തിവാദി സംഘങ്ങളല്ല. അത് വര്‍ഗ ബഹുജന സംഘങ്ങളാണ്. അവരുടെ കൂട്ടത്തില്‍ വിശ്വാസികളുണ്ട്, അവിശ്വാസികളുണ്ട്. ഇവരുടെയെല്ലാം സ്വാതന്ത്ര്യത്തെ അവര്‍ക്ക് സംരക്ഷിക്കേണ്ടതായുണ്ട്. അതുകൊണ്ട് ഈ യുക്തിവാദി സംഘങ്ങള്‍ ചെയ്യുന്നതുപോലെ ഈ വിശ്വാസികളെയോ വിശ്വാസത്തെയോ നേരിട്ട് എതിര്‍ക്കുകയെന്നത് അവര്‍ ചെയ്യില്ലെന്നും കുരീപ്പുഴ പറയുന്നു.

‘ശബരിമലയില്‍ തീര്‍ച്ചയായും ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ കയറും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. ശബരിമലയില്‍ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്ന് ചോദിച്ചാല്‍ എനിക്ക് അങ്ങനെയൊരു അഭിപ്രായമില്ല. ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതാണ് നല്ലതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.-എന്നായിരുന്നു കുരിപ്പുഴയുടെ വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button