തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ കെ എസ് യു പ്രവർത്തകരെ ചില പൊലീസുകാർ മർദ്ദിച്ചത് പ്രത്യേക പ്രകോപനമില്ലാതെയെന്ന് സ്പെഷ്യൽ ബ്രാഞ്ച്. ഉന്നത പൊലീസുദ്യോഗസ്ഥർ നോക്കിനിൽക്കേയാണ് ഇന്നലെ ചില പൊലീസുകാർ കെ.എസ്.യുക്കാരുടെ തലക്കടിച്ചത്. അക്രമം നടത്തിയ പൊലീസുകാരെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ നപടിയൊന്നുമുണ്ടായില്ല.
ശബരിമല വിഷയത്തിൽ നിരാഹാരം നടത്തുന്ന എംഎഎൽഎമാർക്ക് ഐക്യാദാര്‍ഡ്യവുമായി സെക്രട്ടറിയിലേക്ക് മാർച്ച് നടത്തിയ കെ എസ് യുക്കാരെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെ കെഎപി ക്യാമ്പലിലെ പൊലീസുകാർ അടിച്ചത്. റോഡ് ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണ് പൊലീസും കെ എസ് യു പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
പെട്ടെന്നാണ് മൂന്നു പൊലീസുകാർ ലാത്തിയുമായി കെ എസ് യുക്കാര്‍ക്കെതിരെ കുതിച്ചത്. സ്ഥലത്തുണ്ടായിരുന്ന കന്‍റോണ്‍മെന്‍റ് അസി.കമ്മീഷണറുടെയോ സിഐയുടെയോ എസ്ഐയുടെ നിർദ്ദേശമില്ലാതെയായിരുന്നു പൊലീസുകാരുടെ നീക്കമെന്നാണ് സ്പെഷ്യൽ ബ്രാഞ്ചുകാർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്.
Post Your Comments