തിരുവനന്തപുരം: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭ പിരിഞ്ഞു. ശബരിമല വിഷയം ഉന്നയിച്ച് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളംവെച്ചിരുന്നു. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി . എന്നാല്‍ പ്രതിപക്ഷ ബഹളത്തിനിടയിലും ചോദ്യോത്തര വേള പുരോഗമിച്ചിരുന്നുവെങ്കിലും പിന്നീട് ചോദ്യോത്തര വേള റദ്ദാക്കി.
സ്പീക്കറുടെ ചേമ്പറിന് മുമ്പില്‍ പ്രതിപക്ഷ എം.എല്‍.എ മാര്‍ പ്രതിഷേധ സൂചകമായുള്ള ബാനറുമായി നില്‍ക്കുകയാണ്. എം.എല്‍.എമാരായ പി. സി ജോര്‍ജും ഓ.രാജഗോപാലും സഭയില്‍നിന്ന് ഇറങ്ങിപ്പോയി. എം.എല്‍.എമാരുടെ സത്യാഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു.
ചോദ്യോത്തരവേള എന്നും തടസ്സപ്പെടുത്തുന്നത് ശരിയല്ല, ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ വ്യക്തമാക്കിയെങ്കിലും. പ്രതിപക്ഷം ബഹളം രൂക്ഷമായതോടെ ചോദ്യോത്തര വേള റദ്ദാക്കുകയായിരുന്നു. എം.എല്‍.എമാരുടെയും എ.എന്‍ രാധാകൃഷ്ണന്റെയും സമരം അവസാനപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പി.സി ജോര്‍ജ്ജും ഒ.രാജഗോപാലും സഭയില്‍ നിന്നിറങ്ങിപ്പോയത്.
Post Your Comments