KeralaLatest News

കേരളത്തിലെ ജന്‍ ഔഷധി സ്റ്റോറുകള്‍ പൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 95 ഷോപ്പുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലുള്ളത്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ 70 എണ്ണം പ്രവര്‍ത്തനം അവസാനിപ്പിച്ചു. 30 സ്റ്റോറുകള്‍ തത്കാലം തുറക്കുന്നില്ല. സംസ്ഥാനത്ത് 482 ജന്‍ ഔഷധി സ്റ്റോറുകളാണ് ഉള്ളത്. സ്റ്റോക്ക് തീരുന്നതനുസരിച്ച്‌ മരുന്ന് എത്താത്തതോടെ പലയിടത്തും കച്ചവടം കുറഞ്ഞു. അതിനാലാണ് ഗത്യന്തരമില്ലാതെ പലരും സ്റ്റോറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.

520 തരം ജീവന്‍ രക്ഷാ മരുന്നുകളും 152 സര്‍ജിക്കല്‍ ഉപകരണങ്ങളും 50 മുതല്‍ 70 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാനാണ് പ്രധാനമന്ത്രി ജന്‍ധന്‍ ഔഷധി യോജന പ്രകാരം ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങിയത്. കേരളത്തില്‍ 460 കേന്ദ്രങ്ങളില്‍ 15 എണ്ണം സന്നദ്ധ സംഘടനകളും ഏഴെണ്ണം സഹകരണ സംഘങ്ങളുമാണ് നടത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button