KeralaLatest News

നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗം നിര്‍മല്‍, പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി

കൊച്ചി: ആരോഗ്യത്തിന് ഹാനികരമായ പുകയിലയുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗം നിര്‍മലിനെ പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പദ്ധതിയില്‍ (പിഎംബിജെപി) കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ജനൗഷദ് ദിവസില്‍ വിപണിയില്‍ ഇറക്കിയ നിര്‍മലിന്റെ പ്രചാരം 2017-ല്‍ പുറത്തിറക്കിയ ദേശീയ ആരോഗ്യനയത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിന് സര്‍ക്കാരിന്റെ ധീരമായ നടപടിയാണ്. ഇതോടെ രാജ്യത്തെ വിവിധ ജില്ലകളിലുള്ള പ്രധാനമന്ത്രി ജനൗഷധി കേന്ദ്രങ്ങളില്‍ നിര്‍മല്‍ ലഭ്യമായിരിക്കും. രാജ്യത്ത് ഏകദേശം 30 മില്യണ്‍ ആളുകള്‍ പുകവലിക്കുന്നവരാണെന്നും ഇതില്‍ 80 ശതമാനം ആളുകളും താഴ്ന്ന വരുമാനമുള്ളവരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മിതമായ വിലയില്‍ ലഭ്യമാകുന്ന നിര്‍മ്മല്‍ ഗം ഉപയോഗിക്കുന്നതിലൂടെ പുകവലിയുടെ ഉപയോഗം ഒരു പരിധിവരെ കുറയ്ക്കാനാകും.

ചെറിയ അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ടെങ്കിലും ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കളൊന്നും നിര്‍മ്മല്‍ ഗമ്മില്‍ ചേരുന്നില്ല. അതിനാല്‍ തന്നെ പുകവലിക്കാനുള്ള ആസക്തി കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. പുകവലി നിര്‍ത്തുന്നതിന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പിക്ക് (എന്‍ആര്‍ടി) ലഭിച്ച മികച്ച സ്വീകാര്യതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് നിര്‍മല്‍ നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് ഗം വിപണിയിലെത്തുന്നതെന്ന് ലോകാരോഗ്യ സംഘടനയുടെ നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാം അംഗവും മുന്‍ കര്‍ണാടക സ്‌റ്റേറ്റ് കണ്‍സല്‍ട്ടന്റുമായ ഡോ. പി. ജഗന്നാഥ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button