Latest NewsIndiaNews

ഭാരതീയ ജന്‍ ഔഷധി പരിയോജന, കോടിക്കണക്കിന് ജനങ്ങളുടെ മരുന്നുകളുടെ ചെലവ് കുറച്ചു, വിപണി വിലയേക്കാള്‍ 50%-90% വരെ കിഴിവ്

ന്യൂഡല്‍ഹി: ഭാരതീയ ജന്‍ ഔഷധി പരിയോജനയുടെ നേട്ടങ്ങള്‍ തികച്ചും തൃപ്തികരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ പദ്ധതി രാജ്യത്തെ കോടിക്കണക്കിന് ആളുകളുടെ ചികിത്സാ ചിലവുകളെക്കുറിച്ചുള്ള ആശങ്കകള്‍ അകറ്റുക മാത്രമല്ല, അവരുടെ ജീവിതം എളുപ്പമാക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Read Also: ധാക്കയിൽ സ്‌ഫോടനം: ഏഴു പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

രാജ്യത്ത് ഇന്ന് അഞ്ചാമത് ജന്‍ ഔഷധി ദിവസ് ആഘോഷിക്കുകയാണെന്ന് കേന്ദ്ര രാസവള, രാസവസ്തു മന്ത്രി ഡോ മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഈ പദ്ധതി ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തില്‍ നേരിട്ട് നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. രാജ്യത്തെ 12 ലക്ഷത്തിലധികം പൗരന്മാരാണ് പ്രതിദിനം ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്നത്. വിപണി വിലയേക്കാള്‍ 50% മുതല്‍ 90% വരെ വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്ന മരുന്നുകള്‍.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

‘ഭാരതീയ ജന്‍ ഔഷധി പദ്ധതിയുടെ നേട്ടങ്ങള്‍ തികച്ചും തൃപ്തികരമാണ്. ഇത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ ചികിത്സാ ചെലവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഇല്ലാതാക്കുക മാത്രമല്ല, അവരുടെ ജീവിതം സുഗമമാക്കുകയും ചെയ്തു’.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button