കുവൈറ്റ് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി കുവൈറ്റിന്റെ പുതിയ തീരുമാനം. വീസ മാറ്റത്തിന് നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് കുവൈറ്റ്. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് വിസ മാറ്റത്തിന് മൂന്ന് വർഷത്തെ നിരോധനം കൊണ്ടുവരാനാണ് കുവൈറ്റ് മാനവവിഭവശേഷി വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് വീസകച്ചവടം, മനുഷ്യ കച്ചവടം എന്നിവ തടയുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് കുവൈത്തിന്റെ നടപടി.
രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിനായി പുതിയതായി എത്തുന്ന പ്രവാസികൾക്കാണ് മൂന്ന് വർഷത്തെ വിസാ മാറ്റ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.നിലവിൽ കുവൈത്തിലെത്തുന്ന പ്രവാസികൾക്ക് ഒരു വർഷത്തിന് ശേഷം വീസ മാറ്റി മറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ അനുമതിയുണ്ട്.
Post Your Comments