KeralaLatest News

വയോധികയെ കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്ന സംഭവം: ദമ്പതികള്‍ പോലീസ് പിടിയില്‍

ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്‌നം ഒരു കൂട്ടിന് വേണ്ടിയാണ് വീട് ദമ്പതികള്‍ക്ക് വാടകയ്ക്ക് കൊടുത്തത്

ബാലരാമപുരം: കുറച്ചു ദിവസം മുമ്പ് വയോധികയെ മയക്കി കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച കേസില്‍ ദമ്പതികള്‍ പിടിയില്‍. ബാലരാമപുരത്ത് രത്‌നം എന്ന വൃദ്ധയുടെ സ്വര്‍ണവും പണവും മോഷ്ടിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. അതേസമയം ഇവരുടെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്ന ദമ്പതികളാണ് മോഷണം നടത്തിയത്. ഇതിനെ തുടര്‍ന്ന് നെടുമങ്ങാട് പാലോട് രഞ്ജിത് ഭവനില്‍ രതീഷ്(27), ഭാര്യ മായ (23) എന്നിവരാണ് അറസ്റ്റിലായത്.

ഒറ്റയ്ക്ക് താമസിച്ചിരുന്ന രത്‌നം ഒരു കൂട്ടിന് വേണ്ടിയാണ് വീട് ദമ്പതികള്‍ക്ക് വാടകയ്ക്ക് കൊടുത്തത്. എന്നാല്‍ പരിചയമില്ലാത്തവരെ വാടകയ്ക്ക് താമസിപ്പിച്ചാല്‍ ശരിയാവില്ലെന്ന് ബന്ധുക്കള്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് ഇവരോട് വീട് ഒഴിയാന്‍ രത്നം ആവശ്യപ്പെട്ടിരുന്നു. അതേസമയം വീടൊഴിയാനായി സാധനങ്ങളെല്ലാം ഒരുക്കിവെച്ചതിന് ശേഷം രാത്രിയായപ്പോള്‍ രത്‌നത്തിനെ ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ വൃദ്ധയെ മയക്കി കിടത്തി 11.5 പവന്‍ സ്വര്‍ണയും 1250 രൂപയും കൈക്കലാക്കി കടന്നു കളഞ്ഞത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. അതേസമയം മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറച്ച മാത്രമെ കണ്ടെത്താനായുള്ളൂ. ബാക്കി ഇവര്‍ വിറ്റുവെന്നാണ് പോലീസിനോട് പറഞ്ഞത്. അതേസമയം കേസില്‍ നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്ന ചേര്‍ത്തല സ്വദേശി നിരപരാധിയാണെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button