തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ നടക്കാനിരുന്ന അര്‍ധവാര്‍ഷിക പരീക്ഷ മാറ്റിവച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സാങ്കേതിക സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ജനുവരി 18ലേക്ക് മാറ്റിയതായി അക്കാദമിക് ഡീന്‍ ജെ. ശ്രീകുമാര്‍ അറിയിച്ചു. അതേസമയം നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് കേരള സര്‍വ്വകലാശാല അറിയിച്ചു.
Post Your Comments