കണ്ണൂര്‍ വിമാനത്താവളത്തിന് ചുക്കാന്‍ പിടിച്ച കിയാലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗംകൂടിയായ പ്രവാസി വ്യവസായി എം.എ. യൂസഫലി ഞായറാഴ്ച ഉദ്ഘാടന ച്ചടങ്ങിനു മുമ്പ് സ്വന്തം വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ പറന്നിറങ്ങി.
ഇന്നലെ ഉച്ചതിരിഞ്ഞ് ഷാര്‍ജയില്‍നിന്ന് സ്വന്തം വിമാനത്തില്‍ മരുമകനും കിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഡോ. ഷംസീര്‍ വയലിനുമൊപ്പം നെടുമ്പാശ്ശേരിയിലേക്ക് പോയിരുന്നു. ശേഷം ഇന്നുരാവിലെ എട്ടുമണിക്കാണ് യൂസഫലി കണ്ണൂരിലേക്ക് വിമാനത്തില്‍ യാത്ര പുറപ്പെട്ടത്. കൊച്ചിയില്‍ നിന്ന് ഒപ്പം കിയാല്‍ ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് ഉള്‍പ്പെടെ ഏതാനും പ്രമുഖവ്യക്തികളും അദ്ദേഹത്തോടൊപ്പം ഈ വിമാനത്തില്‍ യാത്രതിരിച്ചിരുന്നു.
ഓസ്ട്രേലിയ, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പൈലറ്റുമാരാണ് യൂസഫലിയുടെ വിമാനം നിയന്ത്രിച്ചിരുന്നത്. അതോടെ കണ്ണൂരില്‍ വിമാനം ഇറക്കുന്ന ആദ്യത്തെ വിദേശികള്‍ എന്ന വിശേഷണം ഇവര്‍ക്ക് ലഭിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് അദ്ദേഹവും സംഘവും കൊച്ചിക്ക് തന്നെ മടങ്ങി പോകുന്നെന്നാണ് അറിയാന്‍ കഴിഞ്ഞത്.
Post Your Comments