UAELatest News

യുഎഇയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് മൂന്ന് ആഴ്ച അവധി

ഇവര്‍ക്ക് 2019 ജനുവരി 6നണ് സ്‌കൂള്‍ പുനരാരംഭിക്കുക

ദുബായ്: ദുബായിയിലെ സ്വകാര്യ സ്‌ളുകള്‍ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം (MoE) അറിയിച്ചു. ഇവര്‍ക്ക് 2019 ജനുവരി 6നണ് സ്‌കൂള്‍ പുനരാരംഭിക്കുക. അതേസമയം എംഒഇയുടെ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌കൂളുകളില്‍ 16 ആരംഭിക്കുന്ന അവധി ജനുവരി 13 മാത്രമാണ് അവസാനിക്കുന്നത്. കൂടാതെ ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി അംഗീകാരത്തോടെ രാജ്യത്തെ പ്രൈവറ്റ് സ്‌കൂളുകളുടെ അവധി രണ്ട് ആഴ്ചയായി കുറക്കാനും നാല് ആഴ്ചയായി കൂട്ടാനും സാധിക്കും.

അതേസമയം പഠനഭാരം മാറ്റിവച്ച് അവധികള്‍ ആഘോഷിക്കാനാണ് മിക്ക കുട്ടികളുടേയും തീരുമാനം. പ്രവര്‍ത്തിദിനങ്ങള്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠനത്തില്‍ മുഴുകിയിരിക്കുകയാണെന്നും വാരാന്ത്യങ്ങളില്‍ അവര്‍ക്കുള്ളത് ഷെഡ്യൂള്‍ ചെയ്ത ജീവിതമാണെന്നും 9 ാം ഗ്രേഡ് വിദ്യാര്‍ഥിയായ അഷ്‌ന പ്രശാന്ത് പറഞ്ഞു. എന്നും രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ, സ്‌കൂളില്‍ നിന്നും ട്യൂഷന്‍ സെന്ററിലേക്കും പഠന കേന്ദ്രങ്ങളിലേക്കും മാത്രമാണ് അവരുടെ യാത്രയെന്നും അഷ്‌ന പറഞ്ഞു.

എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഹോം വര്‍ക്കുകള്‍ നല്‍കുന്നത് കുട്ടികളുടെ സാമൂഹ്യജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ചെലവഴിക്കാനുള്ള സമയം കുറയ്ക്കുകയും ചെയ്യുന്നു. അതേസമയം കുറച്ച് അസൈന്‍മെന്റുകള്‍ നല്‍കുന്നത് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് ഒരേ സമയം അവരുടെ അക്കാദമിക ഫലങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും വിദ്യാര്‍ത്ഥിനി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button