തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസർകോട്, കണ്ണൂർ, തൃശ്ശൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല.
read also: വെള്ളിയാഴ്ച വരെ ശക്തമായ മഴ : 12 ജില്ലകളില്‍ മുന്നറിയിപ്പ്
മഴയും കാറ്റും തുടരുന്നതിനാലും പല സ്കൂളുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളായി പ്രവർത്തിക്കുന്നതിനാലും വ്യാഴാഴ്ച തൃശ്ശൂർ ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷൻ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. മുഴുവൻ വിദ്യാർഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്സുകള്‍ക്ക് അവധി ബാധകമല്ല.
Post Your Comments