KeralaLatest News

കേരള വര്‍മ്മ കൊളേജില്‍ ഇവര്‍ മാത്രമാണോ മലയാളം അധ്യാപികയായിട്ടുള്ളത്; ദീപാ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി ടി പി രാജീവന്‍

കൊച്ചി : കവിത മോഷണ ആരോപണം നേരിടുന്ന ദീപാ നിശാന്തിനെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരൻ ടി പി രാജീവന്‍. ഉപന്യാസ മൂല്യനിർണ്ണയത്തിനായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ എത്തിയ ദീപ നിശാന്തിന്റെ യോഗ്യതയെക്കുറിച്ചും വിധികർത്താവായി ദീപയെ വിളിച്ച സർക്കാരിനെതിരെയും ടി പി രാജീവന്‍ വിമർശനം നടത്തി.

സര്‍ക്കാര്‍ ദീപയെ ചെയ്തത് സംരക്ഷിക്കുകയല്ല. മലയാളികളെ അപമാനിക്കുകയാണെന്നും രാജീവന്‍ പറഞ്ഞു. മലയാളത്തില്‍ ശരിയായി ഏതെങ്കിലും വാചകം ഇവര്‍ എഴുതിയിട്ടുണ്ടോ, കേരള വര്‍മ്മ കൊളേജില്‍ ഇവര്‍ മാത്രമാണോ മലയാളം അധ്യാപികയായിട്ടുള്ളത്. ഇത്രയും കാലം ഭംഗിയായി നടത്തിയ കലോത്സവത്തില്‍ പങ്കെടുപ്പിച്ച്‌ അതിന്റെ ഭംഗി കെടുത്തിയത് സംഘാടകരാണെന്നും രാജീവന്‍ പറഞ്ഞു.

ഇത്തരം നടപടിയിലൂടെ പോയാല്‍ വിദ്യാഭ്യാസമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നഴ്‌സറി സ്‌കൂള്‍ മന്ത്രിയാക്കും. ഇത്രമാത്രം നീചമായ സാംസ്‌കാരിക ബോധം നിലനിര്‍ത്തുന്ന ഈ സര്‍ക്കാരിന് എങ്ങനെ നവോത്ഥാന മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ആവും. അതിവിദൂരമായ ഭവിഷ്യത്താണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. അതുകൊണ്ട് മറ്റ് ആളുകളെ കൊണ്ട് വിധിനിര്‍ണയിപ്പിക്കണമെന്നും രാജീവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button