ബുലന്ദ്ഷഹര്‍: സര്‍ക്കാര്‍ നീതി ഉറപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് കൊല്ലപ്പെട്ട പോലീസ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മകന് അഭിഷേക് സിംഗ്. പിതാവ് കൊല്ലപ്പെട്ടത് ഗൂഡാലോചനയുടെ ഫലമാണ്. അക്രമികളെ ഉടന്‍ തന്നെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അഭിഷേക് സിംഗ് ആവശ്യപ്പെട്ടു.
പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്. തങ്ങളുടെ പിതാവിന് നീതിലഭിക്കുന്നതാവണം ഇതിലെ റിപ്പോര്‍ട്ടെന്നും അഭിഷേക് സിംഗ് പറഞ്ഞു. ഡ്യൂട്ടിയിലായിരിക്കുമ്ബോഴാണ് പോലീസ് ഉദ്യോഗസ്ഥന് ആള്‍ക്കൂട്ട ആക്രമണത്തിനു വിധേയനാകുന്നത്. ഇത് ഗുരുതരമാണ്. പിതാവിന് നീതി ലഭ്യമാക്കണമെന്നാണ് താന്‍ കരുതുന്നത്. ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ നിയമം കൊണ്ടുവരണം. ഇതിലൂടെ ഇത്തരം കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും സുബോധ് കുമാറിന്റെ മകന് കൂട്ടിച്ചേര്‍ത്തു.
പശുവിനെ കൊന്നതായി ആരോപിച്ചാണ് ബുലന്ദ്ഷഹറില്‍ കലാപം ആരംഭിച്ചത്. സംഘര്‍ഷത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സുബോധ് കുമാറും ഇരുപതുകാരനായ സുമിത് കുമാറും കൊല്ലപ്പെട്ടത്.
Post Your Comments