KeralaLatest News

ഇനി കെട്ടിടാനുമതിയെ കുറിച്ച് ആശങ്ക വേണ്ട: സഹായകമായി സര്‍ക്കാരിന്റെ പുതിയ സോഫ്ട് വെയര്‍

ഐ.ബി.പി.എം സോഫ്ട് വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ നടപടിയുമായി സര്‍ക്കാര്‍. ഇതിനായി പുതിയ സോഫ്ട് വെയര്‍ വികസിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍.  നിലവിലെ സോഫ്ട് വെയര്‍ പെര്‍മിറ്റ് കിട്ടാന്‍ വൈകുന്നതിനാലാണ് പുതിയ തീരുമാനം.

ഐ.ബി.പി.എം സോഫ്ട് വെയറാണ് ഇതിനായി ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ബിസിനസ് സൗഹൃദാന്തരീക്ഷ നയത്തിന്റെ ഭാഗമായി കെ.എസ്.ഐ.ഡി.സി ടെന്‍ഡറിലൂടെ കണ്ടെത്തിയ ഏജന്‍സി മുഖേനെയാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടത്തില്‍ കോഴിക്കോട് ഒഴികെയുള്ള കോര്‍പറേഷനുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയതിനു ശേഷം തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

പുതിയ സോഫ്ട് വെയറിലൂടെ പ്ലാന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാനും നഗരാസൂത്രണകാര്യാലയത്തിലേക്ക് ഓണ്‍ലൈന്‍ ആയി കൈമാറാനും കഴിയും. എന്നാല്‍ പഴയ സംവിധാനത്തില്‍ സാധ്യമായിരുന്നില്ല. അതേസമയം നഗരാസൂത്രണ വകുപ്പിന്റെ അനുമതി ആവശ്യമായ പ്ലാനുകള്‍ കൈമാറാനുള്ള സൗകര്യവും പുതിയ സോഫ്ട്‌വെയറില്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പോരായ്മകളുള്ള പ്ലാനുകള്‍ സമര്‍പ്പിച്ചവര്‍ക്ക് വിവരം അറിയാനും, ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇതിലൂടെ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button