തിരുവനന്തപുരം : കെട്ടിടാനുമതി വേഗത്തിലാക്കാൻ പുതിയ സോഫ്റ്റ് വെയറുമായി സംസ്ഥാന സർക്കാർ. നിലവിലെ സോഫ്ട് വെയര്‍ പെര്‍മിറ്റ് കിട്ടാന്‍ കാലതാമസം വന്നതോടെയായാണ് പുതിയ രീതി സർക്കാർ പരീക്ഷിക്കാൻ ഒരുങ്ങിയത്.പുതിയ സോഫ്ട് വെയര്‍ ആദ്യഘട്ടത്തില്‍ കോഴിക്കോട് ഒഴികെയുള്ള കോര്‍പറേഷനുകളിലും നഗരസഭകളിലും നടപ്പാക്കും. പിന്നീട് തദ്ദേശസ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
പ്ലാന്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നതിനും നഗരാസൂത്രണകാര്യാലയത്തിലേക്ക് ഓണ്‍ലൈന്‍ ആയി കൈമാറാനും പഴയ സംവിധാനത്തില്‍ സാധ്യമായിരുന്നില്ല. ഇത് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടിവരുന്നതിനാല്‍ കാലതാമസം വന്നിരുന്നു.പുതിയ സോഫ്ട് വെയറില്‍ ഈ പരാതികള്‍ പരിഹരിച്ചിട്ടുണ്ട്.
നഗരാസൂത്രണ വകുപ്പിന്റെ അനുമതി ആവശ്യമായ പ്ലാനുകള്‍ കൈമാറുന്നതിനും സജ്ജീകരണമുണ്ട്. കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ നല്‍കുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ പോരായ്മകളുള്ള പ്ലാനുകള്‍ സമര്‍പ്പിച്ചവര്‍ക്ക് വിവരം അറിയാനും, ആവശ്യമായ തിരുത്തലുകള്‍ വരുത്താനും ഇതിലൂടെ കഴിയും.
Post Your Comments