തിരുവനന്തപുരം: സെർവർ തകരാറുമായി ബന്ധപ്പെട്ടുള്ള പ്രശ്നം പരിഹരിച്ചതായി കെഎസ്ഇബി. സെർവർ തകരാറിലായതിനെ തുടർന്ന് വൈദ്യുതി ബിൽ അടയ്ക്കുന്ന സേവനങ്ങളടക്കം തടസ്സപ്പെട്ടിരുന്നു. ചില സംവിധാനങ്ങളിൽ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് തകരാറിന് കാരണമെന്നും, ഇത് പരിഹരിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി. ഇന്നലെയാണ് വൈദ്യുതി ബോർഡിന്റെ ഒരുമ എന്ന നെറ്റ് സോഫ്റ്റ്‌വെയറിൽ തകരാറുകൾ റിപ്പോർട്ട് ചെയ്തത്. തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇന്നലെ തന്നെ കെഎസ്ഇബി ആരംഭിച്ചിരുന്നു.
ബിൽ അടയ്ക്കുന്നതടക്കമുള്ള ഉപഭോക്തൃ സേവനങ്ങൾ തടസ്സപ്പെട്ടതോടെ ഉപഭോക്താക്കൾ വലഞ്ഞു. ഗൂഗിൾ പേ, ആമസോൺ, പേടിഎം തുടങ്ങിയ യുപിഐ സംവിധാനങ്ങൾ, അക്ഷയ സെന്ററുകൾ എന്നിവയിലൂടെ വൈദ്യുതി ബിൽ അടയ്ക്കുന്നതാണ് സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടത്. അതേസമയം, കെഎസ്ഇബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ www.kseb.in വഴി പണം അടയ്ക്കാൻ സാധിക്കുമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു.
Also Read: ഇടിവിൽ നിന്ന് തിരിച്ചുകയറി സ്വർണവില, വീണ്ടും 46,000-ന് മുകളിൽ
Post Your Comments