കൊച്ചിയിൽ ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങി ഐബിഎം. കൊച്ചി ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബിലാണ് പ്രവർത്തിക്കുക. രാജ്യാന്തര ഐടി കമ്പനിയാണ് ഐബിഎം.
ഓട്ടോമേഷൻ ഇന്നൊവേഷൻ രംഗത്ത് കൂടുതൽ സാധ്യതകൾ ഉറപ്പുവരുത്താൻ ടിസിഎസ്, വിപ്രോ എന്നീ ഐടി കമ്പനികളുമായി ഐബിഎം സഹകരിക്കുമെന്നാണ് സൂചന. ഇന്ത്യയിലെ ഐടി കമ്പനികൾ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഓട്ടോമേഷൻ സോഫ്റ്റ്‌വെയർ/ ടൂളുകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഈ വർഷം തന്നെ ഓട്ടോമേഷൻ ഇന്നൊവേഷൻ കേന്ദ്രം പ്രവർത്തനമാരംഭിക്കും.
Also Read: ഐപിഎൽ: സംപ്രേഷണാവകാശത്തിൽ നിന്നും പിന്മാറി ആമസോണും ഗൂഗിളും
Post Your Comments