തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കി നടിയും സംവിധായികയുമായ നന്ദിത ദാസ്. ആർത്തവം അശുദ്ധിയല്ലെന്നും സുപ്രീം കോടതി വിധിക്കൊപ്പമാണെന്ന് താനെന്നും നന്ദിത പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ഇന്‍ കോണ്‍വെര്‍സേഷ’നില്‍ സംസാരിക്കുകയായിരുന്നു നന്ദിത.
ആര്‍ത്തവം അശുദ്ധിയല്ല, പാപവുമല്ല. ആര്‍ത്തവം കാരണം ചില സ്ത്രീകള്‍ അവരുടെ ശരീരം മലിനമാണ് എന്ന് കരുതുകയാണ്. സ്ത്രീകള്‍ തന്നെ അത് അംഗീകരിച്ച് കൊടുക്കുകയാണ്. ആ ചിന്താഗതിക്കാണ് മാറ്റം വരേണ്ടതെന്നും അവര്‍ പറഞ്ഞു. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. സ്ത്രീയും പുരുഷനും തമ്മിലുള്ള മത്സരമല്ല, വിവേചനമുണ്ടായാല്‍ അതിനെതിരായ പ്രതികരണങ്ങളാണ് ആവശ്യമെന്നും അവര്‍ പറഞ്ഞു.
Post Your Comments