Latest NewsKerala

എന്‍.എസ് മാധവന് പുരസ്‌കാരം

മനാമ :   ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്‌കാരം എന്‍ എസ് മാധവന്. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ബഹ്റൈന്‍ കേരളീയ സമാജത്തില്‍ ഈ മാസം 16ന് ചടങ്ങില്‍ പ്രശസ്ത കവി കെ ജി ശങ്കരപിള്ള പുരസ്‌കാരം സമ്മാനിക്കും. എം മുകുന്ദന്‍ ഉള്‍പ്പെടെയുളള ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഹിഗ്വിറ്റ, തിരുത്ത്, നിലവിളി, നാലാം ലോകം, മുയല്‍ വേട്ട, വന്‍മരങ്ങള്‍ വീഴുമ്പോള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഹിഗ്വിറ്റ കഥാസമാഹരത്തിന് ചെറുകഥാ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button