ന്യൂഡല്‍ഹി: ഇത്തവണയും ശ്രേഷ്ഠപദവിക്ക് പരിഗണിക്കാതെ ജെ.എന്‍.യു സര്‍വകലാശാല.
ഇത് വരെ തറക്കലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്‍കി കേന്ദ്ര നടപടി. ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍, വ്യവസായ പ്രമുഖന്‍ ആനന്ദ് മഹീന്ദ്ര എന്നിവരുടെ നേതൃത്വത്തില്‍ ആന്ധ്രയിലെ ശ്രീസിറ്റിയില്‍ ആരംഭിക്കുന്ന കെ.ആര്‍.ഇ.എ സര്‍വകലാശാല, ഭാരതി എയര്‍ടെല്ലിന്റെ സത്യഭാരതി സര്‍വകലാശാല, ബെംഗളൂരു ആസ്ഥാനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് എന്നിവയ്ക്കാണ് ഇക്കുറി ശ്രേഷ്ഠപദവി നല്‍കി സര്‍ക്കാര്‍ ശുപാര്‍ശ.
റിലയന്‍സ് ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിനു തുടങ്ങും മുന്‍പേ ശ്രേഷ്ഠപദവി നല്‍കിയതു നേരത്തെ വലിയ വിവാദമായിരുന്നു. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കില്‍ (എന്‍ഐആര്‍എഫ്) മുന്നിലെത്തിയ ജെ.എന്‍.യുവിനെ പക്ഷെ പുതിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Post Your Comments