Latest NewsIndia

വിദേശത്ത് നിന്ന് സ്വദേശത്തേക്ക് ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്‍റെ അളവ് ;ലോക ബാങ്ക് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി :  വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ദനവ് ഉണ്ടായതായി ലോക ബാങ്ക്. പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ദനവുണ്ടായെന്നാണ് ലോകകബാങ്ക് പഠന റിപ്പോര്‍ട്ടുകള്‍. എണ്ണായിരം കോടി ഡോളര്‍ (5.71 ലക്ഷം കോടിയോളം ഇന്ത്യന്‍ രൂപ) യാണ് ഇന്ത്യക്കാര്‍ വിദേശത്ത് നിന്ന് സ്വദേശമായ ഇന്ത്യയിലേക്ക് അയച്ചത്.

വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയും മെക്സിക്കോയും ഫിലിപ്പൈന്‍സുമാണ് അതിന് പിറകിലുളള സ്ഥാനം . അമേരിക്ക അടക്കമുള്ള വിദേശ സാമ്ബത്തിക മേഖലകള്‍ ശക്തിപ്രാപിച്ചതും എണ്ണവിലയിലുണ്ടായ വര്‍ദ്ധനവുമാണ് രാജ്യത്തേക്ക് കൂടുതല്‍ പണം എത്താനുള്ള കാരണമായി കണ്ടെത്തിയിരിക്കുന്നത്. യുഎഇയില്‍ നിന്നാണ് ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം എത്തുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button