ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഉച്ചകോടി പരാജയമാകുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്‍മാന്‍. ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടികൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നാണ് ഡോ അലി ബിന്‍ സിമൈഖ് അല്‍ മര്‍രി പറയുന്നത്. ഗള്‍ഫ് രാഷ്ട്രങ്ങളിലെ മനുഷ്യാവകാശ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതുമായ് ബന്ധപ്പെട്ട് ജിസിസി രാജ്യങ്ങളിലെ സിവില്‍ സൊസൈറ്റി
സംഘടനകള്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
19 മാസത്തിനുശേഷം മഞ്ഞുരുക്കത്തിന്റെ സൂചന നല്‍കി ഖത്തറിനേയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതായി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനാണ് ഖത്തറുമായി സൗദി, യുഎഇ, ബഹ്റൈന്‍ എന്നീ അയല്‍ രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചത്.ഖത്തര്‍ പ്രതിസന്ധിക്കിടെയും ഗള്‍ഫ് സഹകരണ കൗണ്‍സില്‍ നിലനില്‍ക്കണമെന്നാണ് സൗദി അറേബ്യയും യുഎഇയും ബഹ്റൈനും ആഗ്രഹിക്കുന്നതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാശ് പറഞ്ഞു.
കൂട്ടായ താല്‍പര്യങ്ങളില്‍ നിന്നുള്ള ഖത്തറിന്റെ വ്യതിചലനം അംഗരാജ്യങ്ങള്‍ തമ്മിലെ തന്ത്രപ്രധാന, രാഷ്ട്രീയ സഹകരണത്തെ ബാധിച്ചിട്ടുണ്ട്. ഗള്‍ഫ് പൊതുവിപണി സൃഷ്ടിച്ച സാമ്പത്തിക മേഖലയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ വലിയ വിജയം നേടിയിട്ടുണ്ട്. ഗള്‍ഫ് ജനതയുടെ ഐക്യം മുന്‍നിര്‍ത്തിയും അടിസ്ഥാനമാക്കിയുമാണ് ജിസിസി രൂപം കൊണ്ടിരിക്കുന്നത്. ഗള്‍ഫ് ജനതയുടെ ഐക്യത്തിലൂടെ മാത്രമേ ഗള്‍ഫ് രാഷ്ട്രങ്ങളുടെ ഐക്യം പൂര്‍ണമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments