Latest NewsInternational

പണം കൊടുത്ത് കേസ് ഒതുക്കി; ട്രംപിനെതിരെ ആദ്യമായി ക്രിമിനല്‍ കുറ്റാരോപണം

വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആദ്യമായി ക്രിമിനല്‍ കുറ്റാരോപണം. ട്രംപുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അവകാശവാദമുയര്‍ത്തിയരണ്ടു സ്ത്രീകളെ പണം കൊടുത്തു സ്വാധീനിച്ചു
എന്നതാണ് ട്രംപിനെതിരെയുള്ള കുറ്റം. കോടതി രേഖകളില്‍ ട്രംപ് നേരിട്ടു കുറ്റകൃത്യം ചെയ്തതായി പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം പണം കൊടുത്തുവെന്നു പറയുന്നുണ്ട്.

ട്രംപിന്റെ അഭിഭാഷകനും ഇടപാടുകാരന്‍ മൈക്കല്‍ കോഹനും ഈ കാര്യ സമ്മതിച്ചതായി പറയുന്നു. തിരഞ്ഞെടുപ്പില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനായി ചെലവിട്ട പണത്തിന്റെ മുഴുവന്‍ കണക്ക് നിയമപ്രകാരം നല്‍കേണ്ടതുണ്ട്. ട്രംപിന് അനുകൂല രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാനാണു കോഹനും മറ്റും പണം ചെലവിട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ നല്‍കിയ രേഖയില്‍ നിന്നു വ്യക്തമാണ്. കോഹന്‍ നടത്തിയതു കുറ്റകൃത്യമാണെന്നും ട്രംപ് നേരിട്ട് ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണു പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ പ്രസിഡന്റ് പദവിയിലിരിക്കെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നിയമനടപടി എടുക്കാനാവുമോ എന്നത് സംശയമുള്ള കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button