കോഴിക്കോട്: ജില്ലാതലത്തില്‍ യോഗ്യത നേടി പിന്നീട് സംസ്ഥാന കലോത്സവത്തില്‍ നിന്നും പിന്‍വലിച്ച മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ കിത്താബ് നാടകം പിന്‍വലിച്ചത് സിപിഎം ഇടപെടല്‍ മൂലമെന്ന് സൂചന. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ മേലുള്ള പാര്‍ട്ടി സമ്മര്‍ദ്ദം നാടകത്തിന്റെ തുടരവതരണത്തിന് തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്.
നാടകത്തില്‍ പെണ്‍കുട്ടി ബാങ്ക് വിളിക്കുന്നത് മുസ്ലീം മതത്തിന് വിരുദ്ധമാണെന്നാരോപിച്ച് ചില സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇ കെ വിഭാഗം സുന്നികളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫും, എസ് ഡി പി ഐയുമാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ നാടകം പിന്‍വലിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.
ഇ കെ വിഭാഗം സുന്നികളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ് കെ എസ് എസ് എഫും, എസ് ഡി പി ഐയുമാണ് പ്രതിഷേധിക്കാന്‍ മുന്നില്‍ അതേസമയം പ്രതിഷേധ സംഘടനകള്‍ സി പി എം ജില്ലാനേതൃത്വത്തെയും പരാതി അറിയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന് റിപ്പോര്‍ട്ട്.
സ്വാധീന മേഖലയില്‍ സംഘടനകളുടെ അപ്രീതി ഭയന്ന് ജില്ലാനേതൃത്വം സി പി എം നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മാനേജ്‌മെന്റിനോട് നാടകം പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. പ്രാദേശിക സിപിഎം നേതൃത്വത്തിന്റ നിയന്ത്രണത്തിലുള്ള 21 അംഗ കമ്മിറ്റിയാണ് മേമുണ്ട സ്‌കൂള്‍ ഭരിക്കുന്നത്.
അതേസമയം നാടകം അരങ്ങിലെത്തിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും അതും വിജയിച്ചില്ല. ഇവിടെയും വെല്ലുവിളിയായത്
സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാടാണ്. നാടകത്തിന് അനുമതി ആവശ്യപ്പെട്ട് കുട്ടികള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ അവതരിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന മാനേജ്‌മെന്റ് നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതേസമയം അരങ്ങിലെത്താന്‍ തയ്യാറാണെങ്കില്‍ വേദിയൊരുക്കി തരാമെന്നാണ് എസ് എഫ് ഐയുടേയും ഡി വൈ എഫ് ഐയുടേയും പ്രഖ്യാപനം.
Post Your Comments