Health & Fitness

കുട്ടികളിലെ ആസ്ത്മ : അറിയേണ്ട കാര്യങ്ങള്‍ ഇവ

കുട്ടികളെ ബാധിക്കുന്ന വളരെ സാധാരണമായ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് ആസ്ത്മ. പലകാരണങ്ങള്‍ കൊണ്ടാണ് കുട്ടികളില്‍ ആസ്ത്മ പിടിപ്പെടുന്നത്. കുട്ടികളില്‍ ആസ്ത്മ പല രീതികളില്‍ പ്രത്യക്ഷപ്പെടുകയും വിവിധ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. ഒരു വയസ് കഴിഞ്ഞാലാണ് കുട്ടികളില്‍ ആസ്ത്മരോ?ഗം പിടിപെടുന്നത്.

ബ്രോങ്കിയോലൈറ്റിസ്, ന്യൂമോണിയ എന്നിവ ഉണ്ടായാല്‍ കുട്ടികള്‍ക്ക് ശ്വാസതടസ്സവും ചുമയും പിന്നീട് ആസ്ത്മയും ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഈ രോഗം ജനിതക പാരിസ്ഥിതിക കാരണങ്ങളാല്‍ ഉണ്ടാകുന്നു. അതിനാല്‍ മാതാപിതാക്കള്‍ക്ക് ആസ്ത്മയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് വരാന്‍ സാധ്യതയുണ്ട്. ചുറ്റുപാടുമുള്ള പൊടികള്‍, പഞ്ഞി, തുണി, കടലാസ്, തടിസാധനങ്ങളുടെ ഇടയിലെ പൊടി എന്നിവ അലര്‍ജിക്ക് കാരണമാകാം.

വളര്‍ത്തു മൃഗങ്ങള്‍, പൂച്ച, പട്ടി, പക്ഷികള്‍ എന്നിവയുടെ സാമീപ്യവും അലര്‍ജി ഉണ്ടാക്കാം. ചില കുട്ടികളില്‍ ജലദോഷമോ പനിയോ വരുമ്‌ബോള്‍ മാത്രമാണ് ശ്വാസമുട്ടലും നീണ്ടുനില്‍ക്കുന്ന ചുമയും ഉണ്ടാവുക. പ്ലേ സ്‌കൂളിലും ഡേ കെയറിലും പോകുന്ന കുട്ടികള്‍ക്ക് ഇത് അടുത്തടുത്ത് വരാറുണ്ട്. ഇത് ആസ്ത്മ രോഗമാകണമെന്നില്ല. 5-6 വയസ്സു കഴിയുമ്പോള്‍ തനിയെ മാറും. മറ്റ് അലര്‍ജി രോഗങ്ങള്‍, ഉദാഹരണത്തിന് അറ്റോപി (തൊലിപ്പുറത്തെ അലര്‍ജി), തടിപ്പുകള്‍, നീണ്ടു നില്‍ക്കുന്ന തുമ്മല്‍, കണ്ണുചൊറിച്ചില്‍ എന്നിവയോടൊപ്പം വരുന്ന ആസ്ത്മരോഗം നീണ്ടു നില്‍ക്കാന്‍ സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button