ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനാനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ രംഗത്ത്. ശബരിമല പോലൊരു വിധി പുറപ്പെടുവിക്കുമ്ബോള്‍ കോടതി ഭരണഘടനാ ധാര്‍മ്മികതയെ ആശ്രയിക്കരുതായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കുറ്റപ്പെടുത്തി.
‘ലോകത്തെ ഒരു പരമോന്നത കോടതിക്കും ഉള്ളതിനേക്കാള്‍ അധികാരം ഇന്ത്യന്‍ സുപ്രീം കോടിതിക്ക് സ്വയം കല്പിച്ചു കൊടുത്തതായും, മറ്റൊരു കോടതിയും സുപ്രീം കോടതിയുടെ അത്ര അധികാരം പ്രയോഗിച്ചിട്ടില്ലെന്നും’ വേണുഗോപാല്‍ പറഞ്ഞു.
ചീഫ് ജസ്റ്റിസ് അടക്കം അഞ്ചു പേരടങ്ങിയ ബെഞ്ചില്‍ 4:1 അനുപാതത്തിലായിരുന്നു ശബരിമല വിധി പുറത്തുവന്നത്. ‘ചില ജഡ്ജിമാര്‍ ഭരണഘടനാ ധാര്‍മികതയെ മുന്‍നിര്‍ത്തി ശബരിമലയിലെ സത്രീപ്രവേശനത്തെ അനുകൂലിക്കുമ്ബോള്‍ ബാക്കിയുള്ളവര്‍ അതേ ഭരണഘടനാ ധാര്‍മികതയെ തന്നെ മുന്‍നിര്‍ത്തി ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നത് അപകടകരമാണെന്നും’- വേണുഗോപാല്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേചനബുദ്ധി ഇല്ലെന്ന് കോടതി കരുതരുതെന്നും വേണുഗോപാല്‍ പറഞ്ഞു. ‘ജനങ്ങളെയെല്ലാം സാക്ഷരത ഇല്ലാത്തവരായും അവര്‍ക്കു വേണ്ടി ചിന്തിക്കാന്‍ കഴിവില്ലാത്തവരുമായാണോ നിങ്ങള്‍ കാണുന്നത്? സാക്ഷരത കുറവാണെങ്കില്‍ പോലും ഗ്രാമീണര്‍ക്കും മറ്റും അവര്‍ക്ക് നല്ലതെന്താണെന്നുള്ള തിരിച്ചറിവുണ്ട്’- അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ കുറ്റപ്പെടുത്തി.
Post Your Comments