
കാസര്‍ഗോഡ്: 12 വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. കാസര്‍ഗോഡ് പള്ളിക്കരയിലാണ് സംഭവം. കൂട്ടകനി സ്‌ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് വടക്കേകര ചന്ദ്രന്റെ മകനാണ് അരുണ്‍ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറ്റിന്റെ സമീപത്ത് നിന്ന് നെല്ലിക്ക പറിക്കുന്നതിനിടയില്‍ കിണറ്റില്‍ വീഴുകയായിരുന്നു.
Post Your Comments