കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ. 2019 ജനുവരി ഒന്നുമുതല്‍ വിവിധ മോഡലുകൾക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു. ഉത്പാദന – വിതരണ ചിലവുകള്‍ വര്‍ധിച്ചതും വാഹന ഘടകങ്ങള്‍ക്ക് നിരക്ക് കൂടിയതുമാണ് വില വർദ്ധിപ്പിക്കാൻ കാരണം. അധിക ചിലവുകള്‍ ഇത്രയും നാള് ഫോക്സ്വാഗണ് വഹിച്ചെന്നും ഇനി ചെറിയൊരു ശതമാനം വില വര്‍ധനവ് നടപ്പില്‍ വരുത്താതെ തരമില്ലെന്നും ഫോക്സ്വാഗണ് കാര്‍സ് ഇന്ത്യാ ഡയറക്ടര്‍ സ്റ്റീഫന്‍ നാപ്പ് അറിയിച്ചു.ഫോക്സ്വാഗണ് നിലവില്‍ അഞ്ചു മോഡൽ കാറുകളാണ് ഇന്ത്യയിൽ വിൽപ്പന നടത്തുന്നത്. മാരുതി, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു എന്നീ നിര്‍മ്മാതാക്കളും 2019 ജനുവരി മുതൽ വില വർദ്ധിപ്പിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments