Latest NewsKerala

വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍: രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്

ജയ്പുര്‍: വോട്ടെടുപ്പ് നടന്ന് അധികം സമയം കഴിയുന്നതിനു മുമ്പ് തന്നെ രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബരന്‍ ജില്ലയില്‍ ഷഹബാദ് മേഖലയില്‍ ദേശീയപാതയിലാണു വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. അതേസമയം ഗ്രാമവാസികള്‍ പോലീസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്നാണ് അധികൃതരെത്തി യന്ത്രം മാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ റഷീദ്, പട്വാരി നവല്‍ സിങ് എന്നീ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്. വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബി ജെ പി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ പോയെന്ന ആരോപണത്തെ തുടര്‍ന്ന് സെക്ടര്‍ ഓഫീസറായ മഹാവീറിനെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇന്നലെ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. അതേസമയം വോട്ടിംഗ് യ്ന്ത്രങ്ങളില്‍ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മധ്യപ്രദേശിലും പ്രപതിഷേധം ശക്തമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button