KeralaLatest News

സീരിയലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് നിയമസഭാ സമിതി

തിരുവനന്തപുരം : കുടുബ ബന്ധങ്ങൾ വഷളാക്കുന്ന സീരിയലുകൾക്കെതിരെ നടപടിയെടുക്കണമെന്ന് നിയമസഭാ സമിതി. സ്ത്രീകളെയും കുട്ടികളെയും വളരെ മോശമായിട്ടാണ് സീരിലുകളിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടുതന്നെ അത്തരം സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് നിയമസഭാ സമിതി വ്യക്തമാക്കി.

മൂല്യച്യുതിക്ക് കാരണമാകാത്തതും കുടുംബബന്ധങ്ങളെ മോശമായി ചിത്രീകരിക്കാത്തതുമായ സീരിയലുകൾക്കുമാത്രമേ പ്രദർശനാനുമതി നൽകാവൂ. ഇതുറപ്പുവരുത്താൻ നിരീക്ഷണസമിതി വേണം. സ്ത്രീകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ട്രാൻസ് ജെൻഡറുകളുടെയും ക്ഷേമം സംബന്ധിച്ച സമിതിയാണ് ഈ ശുപാർശകൾ നൽകിയത്. ആയിഷാ പോറ്റിയാണ് സമിതിയുടെ അധ്യക്ഷ.

ശുപാർശയിൽ പറഞ്ഞ മറ്റു കാര്യങ്ങൾ

* സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും ബലാത്സംഗം പോലുള്ള ഗൗരവമേറിയ കുറ്റകൃത്യങ്ങളും ഉയർന്ന വനിതാപോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അന്വേഷിക്കണം.

* ഡേ കെയർ കേന്ദ്രങ്ങളിൽ കുട്ടികൾക്കുനേരെ അതിക്രമങ്ങൾ നടക്കുന്നെന്ന് പരാതിയുണ്ട്. എല്ലാ കേന്ദ്രങ്ങളിലും സി.സി.ടി.വി. ക്യാമറകൾ വെക്കണം.

* ഒരു കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെട്ടവർക്ക് മറ്റേ കണ്ണിന്റെ കാഴ്ചശക്തി കണക്കിലെടുക്കാതെ 40 ശതമാനം വൈകല്യമുണ്ടെന്ന സർട്ടിഫിക്കറ്റ് നൽകണം. ഇവർക്ക് ഭിന്നശേഷിക്കാർക്കുള്ള ആനൂകൂല്യം നൽകണം.

*വനിതാ ജീവനക്കാർക്ക് കുട്ടികളെ സംരക്ഷിക്കാൻ നിശ്ചിതകാലത്തേക്ക് ശമ്പളത്തോടുകൂടിയ ശിശുസംരക്ഷണ അവധി അനുവദിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button