നിരത്തുകളിൽ താരമായിരുന്ന സ്പർട്സ് ബൈക്ക് പ്രേമികളുടെ സ്വപ്‌നമായിരുന്ന സുസുക്കി ഹയാബുസ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നിരത്തിൽ നിന്നും വിട പറയാനൊരുങ്ങുന്നു. യൂറോപ്യന്‍ നാടുകളില്‍ 2013 മുതൽ പ്രാബല്യത്തിലുള്ള യൂറോ നിര്‍ദ്ദേശങ്ങളും സുരക്ഷാ ചട്ടങ്ങളും പാലിക്കാനാകാത്തതിനെ തുടർന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്നായ ഹയബുസ 2018 ഡിസംബര്‍ 31 ഓടെ പിൻവാങ്ങുമെന്നാണ് റിപ്പോർട്ട്. 2016ൽ ഈ വാഹനത്തിന്റെ ഉത്പാദനം നിര്‍ത്താന്‍ കമ്പനിയോട് നിർദേശിച്ചിരുന്നു. ശേഷം നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനം വിറ്റഴിക്കാൻ നൽകിയ അവസരം ഡിസംബര്‍ 31 ന് അവസാനിക്കും.
അതേസമയം ജപ്പാനിലും ഹയാബുസയുടെ നിര്‍മാണവും വിതരണവും അവസാനിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ 2019 അവസാനം വരെ ഹയാബുസ വിപണിയിൽ ഉണ്ടാകും ഇന്ത്യയില്‍ ബിഎസ്-6 എന്‍ജിന്‍ പ്രാബല്യത്തില്‍ വരുന്നത് വരെ ഹയാബുസയുടെ വില്‍പ്പന തുടരുമെന്നാണ് റിപ്പോർട്ട്. 1998-ലാണ് ഹയാബുസ എന്ന ഈ സ്പോർട്സ് ബൈക്ക് നിരത്തുകൾ കീഴടക്കാനായി സുസുക്കി അവതരിപ്പിച്ചത്.
Post Your Comments