ഇംഗ്ലണ്ട്: ഏവരും കാണാനും സംസാരിക്കാനും ആഗ്രഹിക്കുന്ന ഒരാളാണ് ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി. അവരുമായി ഒരു കൂടിക്കാഴ്ചയുണ്ടാവുക എന്നത് എല്ലാ ആരാധകരുടേയും സ്വപ്നമാണ്. അതേസമയം രാജ്ഞിയെ കണ്ടപ്പോള്‍ താന്‍ സംഭ്രമത്തിലായെന്ന് അവരുമായി കൂടിക്കാഴ്ചയ്ക്കവസരം ലഭിച്ച യു.എസ് മുന്‍ പ്രഥമവനിത മിഷേല്‍ ഒബാമ പറഞ്ഞിരുന്നു. എന്നാല്‍ രാജ്ഞിയുടെ സ്നേഹ നിര്‍ഭരമായ ഇടപെടലില്‍ പേടിയെല്ലാം അലിഞ്ഞ് ഇല്ലാതായെന്നും മിഷേല്‍ പറഞ്ഞു.
എന്നാല്‍ രാജ്ഞിയെ കണ്ട അമ്പരപ്പില്‍ ഒരു ഒമ്പതു വയസുകാരന് ചെയ്തതാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇംഗ്ലണ്ടിലെ സന്നദ്ധസംഘടനയായ കോറം സന്ദര്‍ശിക്കാനാണ് രാജ്ഞി എത്തിയത്. കൂടാതെ സംഘടനിയില്‍ നിന്ന് സഹായം ലഭിച്ച കുട്ടികള്‍ക്ക് അവരുമായി കൂടിക്കാഴ്ച നടത്താനും അവസരം ലഭിച്ചു. എന്നാല്‍ രാജ്ഞിയെ കണ്ടയുടനെ അലറിവിളിച്ച് മുട്ടിലിഴഞ്ഞ് സ്ഥലം കാലിയാക്കിയ നഥാന്‍ ഗ്രാന്‍ഡിന്റെ വീഡിയോയാണ് ഇന്ന് സംസാര വിഷയം.
എലിസബത്ത് രാജ്ഞി കുട്ടിളുമായി സംസാരിക്കാനെത്തിയപ്പോഴാണ് ഗ്രാന്‍ഡിനെ ദത്തെടുത്ത അച്ഛനമ്മമാര്‍ അവനെ പരിചയപ്പെടുത്തിയത്. ഇത് കണ്ടയുടന്‍ തന്നെ ഗ്രാന്‍ഡ് മുട്ടിലിഴഞ്ഞ് തൊട്ടടുത്ത് റൂമിലേയ്ക്ക് ഓടിമറയുകയായിരുന്നു. അതേസമയം രാജ്ഞിയോട് ബൈ പറഞ്ഞാണ് അവന് പോയത്. എന്നാല്‍ ഗ്രാന്‍ഡിന്റെ ഓട്ടം കണ്ട് രാജ്ഞിയും അമ്പരന്നു.
വീഡിയോ കടപ്പാട ET CANADA
Post Your Comments