ന്യൂഡല്‍ഹി: സര്‍ക്കാര്‍ ഷെൽറ്റർ ഹോമിൽ നിന്ന് ഒമ്ബത് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ വനിതാ കമ്മീഷന് അധ്യക്ഷ സ്വാതി മാലിവാള്‍ പോലീസ് കമ്മീഷണറെ നേരില്‍ കണ്ടു. പോലീസ് കമ്മീഷണര്‍ അമുല്യ പട്നായികിനെയാണ് കമ്മീഷന് കണ്ടത്. പെണ്‍കുട്ടികളെ ഉടന്‍ കണ്ടുപിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. ഡിസംബര്‍ ഒന്നാംതീയതി അര്‍ധരാത്രിയോടെ ദില്‍ഷാദ് ഗാര്‍ഡനിലെ സാന്‍സ്കര്‍ ആശ്രമത്തില്‍ പെണ്‍കുട്ടികളെ കാണാതായത്. സംഭവത്തില്‍ ഡല്‍ഹി പോലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെയും കുട്ടികളെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല.
മനുഷ്യക്കടത്ത് സംഘങ്ങളില്‍നിന്ന് രക്ഷപ്പെടുത്തിയ ഒമ്ബത് പെണ്‍കുട്ടികളെ കഴിഞ്ഞ മേയ് മാസത്തിലാണ് ദില്‍ഷാദ് ഗാര്‍ഡനിലെ അഭയകേന്ദ്രത്തിലെത്തിച്ചത്. നേരത്തെ ദ്വാരകയിലെ അഭയ കേന്ദ്രത്തിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്. അതേസമയംപെണ്കുട്ടികളെ കാണാതായ സംഭവത്തിനുപിന്നില്‍ മനുഷ്യക്കടത്ത് സംഘങ്ങളാണോയെന്നും സംശയമുണ്ട്. നിലവില്‍ ഡല്‍ഹി പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments