KeralaLatest News

ഗംഭീര വരവേല്‍പ്പിനൊരുങ്ങി ബിജെപി: സുരേന്ദ്രന്‍ ഇന്നെത്തും

20 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന് ഇന്നലെ ജാമ്യം ലഭിച്ചത്

തിരുവനന്തപുരം: ശബരിമലയില്‍ 52 കാരിയെ ആക്രമിച്ച കേസില്‍ ജയിലിലായിരുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും. ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. അതേസമയം സുരേന്ദ്രന്‍ മോചിതനാകുന്നതോടെ കേരള ബിജെപി നേതൃത്വം അദ്ദേഹത്തിന് വന്‍വരവേല്‍പ്പേകാന്‍ ഒരുങ്ങി നില്‍കുകയാണ്. പൂജപ്പു സെട്രല്‍ ജയിലില്‍ നിന്നും സുരേന്ദ്രനെ പ്രവര്‍ത്തകര്‍
ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും.

20 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന് ഇന്നലെ ജാമ്യം ലഭിച്ചത്. അതേസമയം ഉപാധികളോടെയാണ് ഹൈക്കോടതിയുടെ ജാമ്യം. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല. ഇന്ന് പത്ത് മണിയോടെ സുരേന്ദ്രന് ജയിലില്‍ നിന്ന് പുറത്തിറങ്ങും.

സുരേന്ദ്രന്റെ അറസ്റ്റിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ ഇട്ടിരിക്കുകയാണെന്നും ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം ഹിന്ദു ഐക്യവേദി നേതാവ് പി.കെ ശശികലയെ പോലീസ് അറസ്റ്റ് ചെയ്തപ്പോഴുണ്ടായ പ്രതിഷേധം സുരേന്ദ്രന്‍ വിഷയത്തില്‍ ഉണ്ടായില്ലെന്നത് പാര്‍ട്ടിയിലെ ചേരിതിരിവിന് കാരണമായി.

അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരമിരിക്കുന്ന ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതേസമയം മറ്റൊരാള്‍ സമരം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. ശബരിമലവിഷയത്തില്‍ പ്രധിഷേധിച്ച് യുവമോര്‍ച്ച ഞായറാഴ്ച ക്ലിഫ് ഹൗസിലേക്ക് മാര്‍ച്ച് നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button