തിരുവന്തപുരം: ബി.ജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചെങ്കിലും സെക്രട്ടറിയേറ്റിനുമുന്നിലെ നിരാഹാരം തുടരുമെന്ന് ബിജെപി. നിലവില്‍ നിരാഹാരമിരിക്കുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്റെ നില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം മറ്റൊരാള്‍ സമരം ഏറ്റെടുക്കുമെന്നും സൂചനയുണ്ട്. നിരോധനാജ്ഞ പിന്‍വലിക്കുന്നതുവരെ സമരം തുടരാനാണ് ബിജെപിയുടെ തീരുമാനം.
അതേസമയം നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസമായ ഇന്നലത്തെ സമ്മേളനം ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്. ജനുവരി ഒന്നിന് നടത്താനൊരുങ്ങുന്ന വനിതാമതില്‍ ശബരിമല യുവതീ പ്രവേശനവുമായി കൂട്ടിക്കലര്‍ത്തിയാല്‍ പരിപാടിയില്‍ എസ്എന്‍ഡിപി യോഗം പങ്കെടുക്കില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അറിയിച്ചിട്ടുണ്ടെന്ന് തുഷാര്‍ വ്യക്തമാക്കി. ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ കയറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കൂടാതെ ശബരിമലയിലേത് 98 ശതമാനം വിശ്വാസികളും രണ്ട് ശതമാനം അവിശ്വാസികളും ചേര്‍ന്ന് നടത്തുന്ന പോരാട്ടമാണെന്നും തുഷാര്‍ പറഞ്ഞു.
നിരാഹാരമിരിക്കുന്ന എ.എന്‍ രാധാകൃഷ്ണന്റെ ആരോഗ്യനില വഷളാണെന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശബരിമലയിലെ നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments