തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. ശബരിമല വിഷയത്തില്‍ അനുഷ്ടാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അദ്ദേഹത്തിന്റെ ഉപവാസ സമരം
ഉപവാസ സമരം ദിവസം പിന്നിട്ടതോടെ രാധാകൃഷ്ണന്റെ ആരോഗ്യനില വഷളാകുന്നതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി. അദ്ദേഹത്തെ ഉടനടി ആശുപത്രിയിലേക്ക് മാറ്റണമെന്നും പക്ഷേ അതിന് അദ്ദേഹം സന്നദ്ധനല്ലെന്നും ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.
Post Your Comments